inagu

തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെയും എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് തുടങ്ങി. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, സരസൻ ഓതറ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ എന്നിവർ പ്രസംഗിച്ചു.