കോന്നി: മലയാലപ്പുഴ പൊലീസ് എസ്. എച്ച്. ഒ യെ ഭീഷിണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. തുമ്പമൺ നോർത്ത് ടൗൺ ബ്രാഞ്ച് സെക്രട്ടറി ബി.അർജുൻദാസിനെതിരെയാണ് കേസ് . പി സി വിഷ്ണുകുമാറിനെതിരെ അർജുൻദാസ് ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയതിനെ തുടർന്നാണ് കേസ്. മലയാലപ്പുഴയിൽ നേരെത്തെ സി.പി.എം പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അർജുൻദാസിനും ഭാര്യയ്ക്കുമെതിരെ മലയാലപ്പുഴ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് ഇൻസ്‌പെക്ടറുടെ വാട്ട്സ് ആപ്പിലേക്ക് അപകീർത്തികരമായ മെസേജുകൾ അയച്ചതായും ആരോപണമുണ്ട്.