തിരുവല്ല : മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പരുമല മേഖല കൺവെൻഷൻ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ടി.കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സേവ്യർ അദ്ധ്യക്ഷനായി. യൂണിയൻ തിരുവല്ല ഏരിയ സെക്രട്ടറി ബെന്നി മാത്യു പ്രവർത്തനങ്ങൾ വിശദീകരിച്ചു. പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിന്റെ വിജയത്തിനായി ഭവന സന്ദർശനം നടത്തുന്നതിനുള്ള സ്‌ക്വാഡ് രൂപീകരിച്ചു. ഭാരവാഹികൾ: രാജൻ സി (പ്രസിഡന്റ്), സേവ്യർ (സെക്രട്ടറി), ബിജു അഗസ്റ്റിൻ (വൈസ് പ്രസിഡന്റ്), സക്കീർ ഹുസൈൻ (ജോ.സെക്രട്ടറി).