മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 553 -ാം നമ്പർ പാവുക്കര ശാഖ വക ക്ഷേത്രങ്ങളിലെ ഗുരുദേവ, ശാരദാദേവി പ്രതിഷ്ഠകളുടെ ആറാം വാർഷിക മഹോത്സവവും പാവുക്കര ശ്രീനാരായണ കൺവെൻഷനും 10 മുതൽ 19 വരെ നടക്കും. 10 ന് രാവിലെ 11ന് ശ്രീനാരായണ കൺവെൻഷനിൽ യോഗം കൗൺസിലർ ഷീബ ടീച്ചർ ഗുരുസാക്ഷാത് പരബ്രഹ്മം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ നിമിഷ ജിബിലാഷ്, വൈക്കം മുരളി, പ്രൊഫ.ആശാ ജി വക്കം,വിശ്വപ്രകാശം, എസ്, വിജയാനന്ദ്,ബിജു പുളിക്കലേടത്ത്, ശശികുമാർ പത്തിയൂർ, ഡോ. എം.എം ബഷീർ, വിജയലാൽ നെടുങ്കണ്ടം എന്നിവർ പ്രഭാഷണങ്ങൾ നടത്തും. കൺവെൻഷന്റെ ഉദ്ഘാടനം 10 ന് വൈകിട്ട് 3.30ന് യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ നിർവഹിക്കും. യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. ആത്മോപദേശശതകത്തെ ആസ്പദമാക്കി സെമിനാറുകൾ, അന്നദാനം, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.