തിരുവല്ല: എൻ.ഡി.എ. സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടന്ന കവിയൂർ പഞ്ചായത്ത് സമ്മേളനം ന്യൂനപക്ഷ മോർച്ച അഖില ഭാരതീയ വൈസ് പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു ഉദ്ഘാടനംചെയ്തു. ബി.ജെ.പി കവിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടിറ്റു തോമസ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, ന്യൂനപക്ഷ മോർച്ച ഐ.ടി സെൽ സംസ്ഥാന കോർഡിനേറ്റർ ജിഷ്ണു പുന്നൂസ്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി.രാജേഷ് കുമാർ, മണ്ഡലം ട്രഷറർ മന്മഥൻ നായർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു വിജയകുമാർ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ഷാജി പുരുഷോത്തമൻ, പഞ്ചായത്ത് ജനറൽസെക്രട്ടറി സതീഷ് മടുക്കോലിൽ എന്നിവർ പ്രസംഗിച്ചു.