ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 1127-ാം നമ്പർ കോട്ട ശ്രീനാരായണ ഗുരുമന്ദിരത്തിൽ ആരംഭിച്ച അവധിക്കാല പഠന ക്ലാസിന്റെ ഉദ്ഘാടനം ശാഖാ സെക്രട്ടറി രഘു ദിവാകാരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ട മോറിയ മാർത്തോമ പള്ളി വികാരി ഫാ. ജെറി ജേക്കബ് ജോൺ നിർവഹിച്ചു. വല്ലന മഹേഷ്‌ തന്ത്രി ഭദ്രദീപം തെളിച്ചു. ശാഖാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ കുട്ടപ്പൻ ,ശാന്തകുമാരി , രാജേന്ദ്രൻ , ശാന്തമ്മ പറമ്പിലേത്,വി .ആ ർ വിജയകുമാർ, സനൽകുമാർ,ഉല്ലാസ്. എസ് എന്നിവർ പ്രസംഗിച്ചു.