മല്ലപ്പള്ളി :എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വിഷു പടേനി മഹോത്സവത്തിന് ചുട്ടുവച്ചു. ദാരികാസുരനെ വധിച്ച ശേഷം ഉഗ്രരൂപിണിയായ ദേവിയുടെ കോപം ശമിപ്പിക്കുന്നതിനായി സുബ്രഹ്മണ്യന്റെ നിർദ്ദേശപ്രകാരം ശിവ ഭൂതഗണങ്ങൾ പ്രകൃതി വർണങ്ങൾ കൊണ്ട് പാളയിൽ കോലങ്ങൾ വരച്ചു തുള്ളി ദേവിയെ ശാന്തയാക്കി എന്നാണ് പടേനിയുടെ ഐതിഹ്യം. ഇന്നലെ രാത്രി 9.30 ന് നടന്ന ചൂട്ടുവയ്പ് ചടങ്ങിൽ തന്ത്രി രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വിപിൻ നമ്പൂതിരി, വല്യതറയിൽ സന്തോഷിന് ചൂട്ടുകറ്റ കൈമാറി കാളീയാമത്തിൽ പടേനിക്ക് തുടക്കംകുറിച്ചു. തുടർന്ന് നൃത്താർച്ചനയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 5.30 ന്നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷ:പൂജ,ഉച്ചപൂജ 8.30ന് ദേവി ഭാഗവത പാരായണം, വൈകിട്ട് 6.45 ന് ദീപരാധന, 7 ന് തിരുവാതിരകളി , 7.30 ന് നൃത്തസന്ധ്യ , 9.30 ന് തപ്പും കൈമണിയും,10 ന് ത്രിപുരസുന്ദരി നൃത്തനൃത്യങ്ങൾ