കുളനട: തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ എ. അയ്യപ്പൻ സ്മാരക പുരസ്​കാരവും മലയാളകവിത സാഹിത്യ ഗ്രൂപ്പിന്റെ പ്രഥമ പ്രതിഭ പുരസ്​കാരവും ലഭിച്ച കവി ഉള്ളന്നൂർ ഗിരീഷിനെ പുതുവാക്കൽ ഗ്രാമീണ വായനശാല നിർവാഹക സമിതി അനുമോദിച്ചു. പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം. സാമുവൽ, സെക്രട്ടറി ശശി പന്തളം, സജി വർഗീസ്, ബിജു വർഗീസ്, എൻ.ടി. ആനന്ദൻ പി.ജെ. റോഷൻ, എൻ.ജെ. സണ്ണി, സൂസൻ മത്തായി എന്നിവർ പ്രസംഗിച്ചു.