പത്തനം​തിട്ട : എ​സ്.എൻ.ഡി.പി യോ​ഗം കോ​ഴ​ഞ്ചേ​രി യൂ​ണിയ​ന്റെ നേ​തൃ​ത്വ​ത്തിൽ ഒ​രു​വർ​ഷം നീ​ണ്ടു​നിൽ​ക്കുന്ന മ​ഹാക​വി കു​മാ​ര​നാ​ശാ​ന്റെ നൂറാം ച​ര​മ​വാർ​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശാ​ഖാ​ത​ലത്തിൽ ആ​ച​രണ​ങ്ങൾ സം​ഘ​ടി​പ്പി​ക്കുന്നു. നാ​ളെ രാ​വി​ലെ 10ന് കോ​ഴ​ഞ്ചേ​രി യൂ​ണിയൻ ഓ​ഫീ​സി​ലെ ഡി. സു​രേന്ദ്രൻ സ്​മാ​ര​ക ഹാ​ളിൽ ന​ട​ക്കുന്ന പൊ​തു​സ​മ്മേള​നം യൂ​ണി​യൻ പ്ര​സിഡന്റ് മോ​ഹൻ ബാ​ബു ഉ​ദ്​ഘാട​നം ചെ​യ്യും. യൂ​ണി​യൻ സെ​ക്രട്ട​റി ജി. ദി​വാക​രൻ അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും. യൂ​ണി​യൻ വൈ​സ് പ്ര​സിഡന്റ് വിജ​യൻ കാ​ക്ക​നാ​ടൻ സ്വാഗ​തം പ​റ​യും. നി​യു​ക്ത ഡ​യറ​ക്ടർ ബോർ​ഡ് മെ​മ്പർ രാ​ഖേ​ഷ് പി.ആർ, യൂ​ണി​യൻ കൗൺ​സി​ലർ​മാരാ​യ അഡ്വ. സോ​ണി പി. ഭാ​സ്‌കർ, പ്രേം​കുമാർ മു​ള​മൂ​ട്ടിൽ, സുഗ​തൻ പൂ​വ​ത്തൂർ, സി​നു എസ്. പ​ണിക്കർ, വ​നി​താ​സം​ഘം യൂ​ണി​യൻ പ്ര​സിഡന്റ് വിനി​ത അ​നിൽ, സെ​ക്രട്ട​റി ബാം​ബി ര​വീ​ന്ദ്രൻ, യൂ​ത്ത് മൂ​വ്‌​മെന്റ് യൂ​ണി​യൻ പ്ര​സിഡന്റ് ജി​നു ദാസ്, സെ​ക്രട്ട​റി സോ​ജൻ സോ​മൻ, വൈ​ദി​ക​സ​മി​തി ചെ​യർമാൻ പ്രേം ഗോ​പി​നാഥ്, കൺ​വീ​നർ സ​ദാന​ന്ദൻ ശാ​ന്തി എ​ന്നി​വർ സം​സാ​രി​ക്കും. യൂ​ണി​യൻ കൗൺ​സി​ലർ രാ​ജൻ കു​ഴിക്കാ​ല നന്ദി പ​റ​യും.10.30ന് ബിബിൻ ഷാൻ (കോ​ട്ടയം) മ​ഹാക​വി കു​മാ​ര​നാ​ശാനും കൃ​തി​കളും - ഒ​രു പഠ​നം എ​ന്ന വി​ഷ​യത്തിൽ പ്ര​ഭാഷ​ണം ന​ട​ത്തും. ഉ​ച്ച​യ്​ക്ക് ശേ​ഷം കു​ട്ടി​ക​ളു​ടെ കു​മാ​ര​നാശാൻ കൃ​തിക​ളെ ആ​സ്​പ​ദ​മാ​ക്കി​യു​ള്ള നൃ​ത്തം, പ്ര​സംഗം, ഗാ​നാ​ലാപ​നം എന്നി​വ ന​ട​ക്കും.