അടൂർ : പത്തനംതിട്ട ലോക്സഭ മണ്ഡലം എൻ.ഡി.എ ഏഴംകുളം ഏരിയ കൺവെൻഷൻ ബി.ജെ.പി ഏഴംകുളം ഏരിയ പ്രസിഡന്റ് സതീശൻ നായരുടെ അദ്ധ്യക്ഷതയിൽ ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു ഉദ്ഘാടനം ചെയ്തു, ബി.ജെ.പി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി, ബി.ജെ.പി അടൂർ മണ്ഡലം വൈസ് പ്രസിഡന്റുമാരായ അനിൽ ചെന്താമര, ഷീജ സുനിൽ, സോഷ്യൽ മീഡിയ കൺവീനർ എസ് സജീവ്, ഏരിയ ജനറൽ സെക്രട്ടറി രതീഷ് കുമാർ ആർ ഏരിയ വൈസ് പ്രസിഡന്റ് കെ എസ് ബിജു,ഗോപിക്കുട്ടൻ നായർ ,ജില്ല കമ്മിറ്റി അംഗം ഉഷ കുമാരി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണനുണ്ണി എസ്,ഏരിയ തിരഞ്ഞെടുപ്പ് സഹ സംയോജകൻ ഗിരിദാസ് എന്നിവർ സംസാരിച്ചു.