മല്ലപ്പള്ളി : കാട്ടുപന്നി റോഡിന് കുറുകെച്ചാടി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിൽ പുറ്റത്താനിക്ക് സമീപം ഇന്നലെ വൈകിട്ട് 4.30 ഒാടെയാണ് അപകടം .എഴുമറ്റൂർ പ്ലാത്തോട്ടത്തിൽ വീട്ടിൽ ഷീല ജോർജ് ( 45)നാണ് കൈകാലുകൾക്കും മുഖത്തും പരിക്കുപറ്റിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തിനിടയിൽ ഇവിടെ രണ്ടാമത്തെ തവണയാണ് കാട്ടുപന്നിയുടെ ശല്യം മൂലം അപകടം നടക്കുന്നത്.