ഇലവുംതിട്ട: ഇലവുംതിട്ട മലനടയിലെ കെട്ടുകാഴ്ച ഇന്ന് നടക്കും. രാവിലെ പ്രഭാതഭേരി, ഉഷ: പൂജ,7.30 ന് ചെണ്ടമേളം, ഭാഗവത പാരായണം, 3 ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്ന് ജീവത എഴുന്നള്ളത്തും മലനടയിൽ സ്വീകരണവും, 3.15 ന് ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ, 4 ന് നടക്കുന്ന കെട്ടുകാഴ്ചയിൽ ഇലവുംതിട്ട, കയ്യന്തടം, ഞാറൻമല ,തൂണിയോട്, നെടിയകാല, മുക്കട, ചന്ദനക്കുന്ന്, അയത്തിൽ, തുണ്ടി തെക്കേൽ മുരുപ്പ്, മുട്ടത്തുകോണം, നല്ലാനിക്കുന്ന് എന്നിവിടങ്ങളിൽ നിന്ന് കെട്ടുരുപ്പടികൾ പ്രദർശത്തിനായി എത്തും ,കെട്ടുകാഴ്ചക്ക് ശേഷം7 ന് ജീവത ' തിരിച്ചെഴുന്നള്ളത്ത്, 8.30 ന് വയലിൽ ഫ്യൂഷൻ, 9.30 ന് സമ്മാനദാനം, 9.45 ന് ഗാനമേള.