ഇലവുംതിട്ട: ഇലവുംതിട്ട - ​ചെങ്ങന്നൂർ റോഡിൽ പെട്രോൾ പമ്പിന് സമീപം കലുങ്കിനടിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി . ഇത് കാരണം പൈപ്പിലൂടെ സമീപ പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല, മുക്കട, മഞ്ഞത്തറ, ചന്ദനക്കുന്ന് ഭാഗങ്ങളിൽ വെളളം എത്താറില്ല . അധികൃതരെ പല തവണ അറിയിച്ചിട്ടും നടപടിയില്ല. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.