09-sob-n-sreekumar
എൻ. ശ്രീകുമാർ

തിരുവല്ല : തിരുവല്ല ​ -കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്തുണ്ടായ വാഹനാപകടത്തിൽ മതിൽഭാഗം സർഗം വീട്ടിൽ എൻ. ശ്രീകുമാർ (52) മരിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റ് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്‌കാരം പിന്നീ​ട്. ഭാര്യ ബിനു എസ്. കുമാർ (പെരിങ്ങര ശങ്കരപ്പള്ളിൽ കുടുംബാംഗം). മക്കൾ: എസ്. ശരത്ത്, എസ്. അഭിജിത്ത്.