
തിരുവല്ല: നിരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തക കൺവെൻഷൻ കെ.പി സി.സി സെക്രട്ടറി അഡ്വ.എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.എൻ. ബാലകൃഷ്ണൻ അദ്ധ്യഷത വഹിച്ചു. രാജൻ കടപ്പിലാരിൽ, കുര്യൻ കൂത്തപ്പള്ളിൽ, ജോളി ഈപ്പൻ, ജോളി ജോർജ്, ഷാഹുൽ ഹമീദ്, സലീം, ഗിരീഷ്,അഷറഫ്, ജോസ് നാലാംവേലിൽ, അമ്പിളി സാമുവൽ, ഉഷാ തോമസ്, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. നിരണം പഞ്ചായത്ത് മുക്കിൽ ആരംഭിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനംഅഡ്വ.എൻ. ഷൈലാജ് നിർവഹിച്ചു.