sweekaranam
പറയ്ക്കെഴുന്നള്ളത്തിന് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണം നൽകിയപ്പോൾ

തിരുവല്ല: നന്നൂർ ദേവി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്തിന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇത്തവണയും സ്വീകരണംനൽകി. പതിറ്റാണ്ടുകളായി തുടർന്നുപോന്ന ആചാരമാണിത്. ഇരുദേവാലയങ്ങളിലേയും ആഘോഷങ്ങളിൽ പരസ്പരം സഹകരിച്ച് പങ്കെടുക്കുന്നത് വരുംതലമുറകൾക്ക് പരസ്പരം സ്നേഹവും സൗഹാർദ്ദവും കൈമാറുന്നതിനാണെന്ന് ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റി എബി വർഗീസ്, കമ്മിറ്റിയംഗങ്ങളായ അജി പൈനമൂട്ടിൽ, കെ.സി വർഗീസ്, എബ്രഹാം കോശി മണിയനേട്ട് തുടങ്ങിയവർ നേതൃത്വം നൽകി.