padeni

തിരുവല്ല : കദളിമംഗലം പടേനിയിലെ ഇരുവെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ പകൽ പടേനി കാലയക്ഷി കോലത്തോടെ സമാപിച്ചു. തെറ്റുകുറ്റങ്ങൾക്ക് മാപ്പപേക്ഷിച്ച് കൊണ്ട് മംഗളഭൈരവി കളത്തിൽ തുളളി മാറി. ശേഷം കണിയാൻ കളത്തിലെത്തി. പൂപ്പടയും ഗന്ധർവ്വൻ കോലവും കളത്തിൽ തുള്ളിയൊഴിഞ്ഞു. തുടർന്ന് ചരിത്ര പ്രസിദ്ധമായ പകൽ പടേനി നടന്നു. ക്ഷേത്രത്തിന്റെ തുറന്നിട്ട തിരുനടയ്ക്ക് മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പ്ലാവ് വിറക് കത്തിച്ചു തീക്കനലുണ്ടാക്കിയശേഷം കാലയക്ഷി കോലം കളത്തിലെത്തി. പാട്ടിനനുസരിച്ച് ചുവടുവച്ച് തുള്ളി ഉറഞ്ഞ് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വച്ച് തീക്കനൽ വാരിയെറിഞ്ഞു.