ആങ്ങമൂഴി: എസ്.എൻ.ഡി.പി. യോഗം 1503-ാം ശാഖയിലെ ആങ്ങമൂഴി ശ്രീനാരായണ കീർത്തിസൗധത്തിന്റെ 28-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 12, 13 തീയതികളിൽ നടക്കുമെന്ന് ശാഖാസെക്രട്ടറി പി. ജി. പ്രസാദ്, വനിതാസംഘം സെക്രട്ടറി സുലോചന ശശി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് നിബിൻ എസ്. ശൈലേന്ദ്രൻ, ബാലജനയോഗം സെക്രട്ടറി അമൃത എസ്. എന്നിവർ അറിയിച്ചു. 12ന് രാവിലെ 5.10ന് ഗണപതിഹോമം, 6ന് ഗുരുപൂജ, 7ന് സൂക്തജപം, ശാന്തിമന്ത്രം, 8ന് ഗുരുദേവകൃതി പാരായണം, 9ന് ശാഖാ പ്രസിഡന്റ് ടി. എൻ. രാജു പതാക ഉയർത്തും. 10ന് ശ്രീനാരായണ കലോത്സവം . 13ന് രാവിലെ 10.30ന് ധന്വന്തരൻ വൈദ്യൻ ഇടുക്കി ക്ളാസെടുക്കും. ഉച്ചയ്ക്ക് 1ന് അന്നദാനം. വൈകിട്ട് 4.30ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം ശാഖാ പ്രസിഡന്റ് ടി. എൻ. രാജുവിന്റെ അദ്ധ്യക്ഷതയിൽ റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനംചെയ്യും. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് പി. ആർ. മുഖ്യപ്രഭാഷണം നടത്തും. എൻഡോവ്‌മെന്റ് സ്‌കോളർഷിപ്പ് വിതരണം യോഗം മുൻ ഡയറക്ടർബോർഡംഗം കെ. ആർ. രാമകൃഷ്ണൻ നിർവഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് പ്രസാദ് സി. ഡി., ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ പി. എസ്., സീതത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലജ അനിൽ, സീതത്തോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാ ശശി, വസന്ത ആനന്ദൻ, വനിതാസംഘം പ്രസിഡന്റ് രാധാമണി കരുണാകരൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് നിബിൻ എസ്. ശൈലേന്ദ്രൻ, ബാലജനയോഗം ശാഖാ സെക്രട്ടറി അമൃത എസ്., ശാഖാ സെക്രട്ടറി പ്രസാദ് പി. ജി. എന്നിവർ സംസാരിക്കും. വൈകുന്നേരം 5.30 ന് കലാസന്ധ്യ.