പത്തനംതിട്ട : സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തിൽ വിവിധ ശാഖകൾ, ചെങ്ങറ സമരഭൂമി നിവാസികൾ എന്നിവർ ചേർന്ന് നിർമ്മിച്ച ളാഹഗോപാലന്റെ സ്മൃതി മണ്ഡപം അദ്ദേഹത്തിന്റെ 75-ാം ജന്മദിനമായ ഇന്ന് രാവിലെ 10ന് പത്തനംതിട്ട അംബേദ്കർ ഭവന് മുന്നിൽ ആന്റോ ആന്റണി എം.പി അനാച്ഛാദനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് കെ. എസ്. ഗോപി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കെ. ബേബി ചെരിപ്പിട്ടകാവ് അനുസ്മരണ പ്രഭാഷണം നടത്തും.
ഡോ. ഗീവർഗീസ് മാർ കൂറിലോസ്, സി. ആർ നീലകണ്ഠൻ, സി.പി. ജോൺ, എസ്. രാജീവൻ, ജോസഫ് എം. പുതശ്ശേരി, ധന്യാരാമൻ, പ്രൊഫ. കുസുമം ജോസഫ്, മിനി കെ. ഫിലിപ്പ്, കെ.കെ. അച്ചുതൻ മാണികുളം, ശാരദ ളാഹഗോപാലൻ എന്നിവർ സംസാരിക്കും.
അഡ്വ. ടി.എച്ച്. സിറാജുദ്ദീൻ, അഡ്വ. എം.ജി. സന്തോഷ്‌കുമാർ, കെ. ജി. അനിൽകുമാർ, എസ്. രാധാമണി, റജി മലയാലപ്പുഴ, എം. എസ്. മധു, ബിനുബേബി, അജികുമാർ കറ്റാനം, പി.കെ. ബാബു, ഡി. രാജേന്ദ്രൻ, കെ. തമ്പി, രാജൻ കമുകുംചേരി, സ്മിത ബാബു, രാജേന്ദ്രൻ അടയമൺ, ശോഭന. എസ്, ലീല കടക്കാമൺ, റ്റി. രമേശൻ, വി. എൻ. നാണു, ഡി. ഹരികുമാർ, പ്രസന്ന വിക്രമൻ, സുശീല ഗോപി, മായ, അരവിന്ദ്. എ, ശിവപ്രസാദ് രാജു, പുഷ്പ സി. മറൂർ എന്നിവർ പങ്കെടുക്കും.