അടൂർ: ഏഴംകുളം നെടുമൺ ആറാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ കൺവെൻഷനും കുടുംബസംഗമവും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ശ്രീദേവി ബാലകൃഷ്ണൻ ആദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ്‌ അംഗം ഇട്ടിവിളയിൽ വി ഒ ചാക്കോയെ തേരകത്തു മണി ആദരിച്ചു. നെടുമൺ ഗോപൻ, ബിനു എസ്. ചക്കാലയിൽ ജെ.എസ്. അടൂർ,തോപ്പിൽ ഗോപകുമാർ, എംജി കണ്ണൻ, എസ്. ബിനു, അനൂപ് മോഹൻ, അഡ്വ.ഭാനുദേവൻ, സി കൃഷ്ണകുമാർ, അഡ്വ. ബിജു വർഗീസ്, സജിദേവി, കെ.വി.രാജൻ, ജോർജ് കോശി, നൈജി ബിജി, സാജു അനംകോട് സുമതി ഗംഗധരൻ എന്നിവർ പ്രസംഗിച്ചു.