പ്രമാടം : ളാക്കൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് മുതൽ പന്ത്രണ്ട് വരെ നടക്കും. ഇന്ന് രാവിലെ ആറിന് കലശപൂജ, 6.30 ന് പൊങ്കാല, എട്ടിന് പടയണി, തുടർന്ന് അന്നദാനം, വൈകിട്ട് ഏഴിന് കലാസന്ധ്യ, രാത്രി 9.30 ന് വിളക്കിനെഴുന്നള്ളത്ത്. നാളെ രാവിലെ ഏഴ് മുതൽ പറ സമർപ്പണം, രാത്രി 7.15 ന് തിരുവാതിര, എട്ടിന് സോപാന സംഗീതം, ഒൻപതിന് കഥാപ്രസംഗം. പന്ത്രണ്ടിന് രാവിലെ 6.30 ന് കലശപൂജ, ഉച്ചയ്ക്ക് രണ്ടിന് പടയണി, 2.30 ന് എഴുന്നള്ളത്ത്. വൈകിട്ട് ഏഴിന് സേവ, വലിയ കാണിക്ക, രാത്രി പത്തിന് ഗാനസന്ധ്യ.