അടൂർ : തെങ്ങമം തോട്ടുവ ശ്രീ ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം കെട്ടുകാഴ്ചയോടും ആറാട്ടോടും കൂടി ഇന്ന് സമാപിക്കും . തെങ്ങമം കിഴക്ക്, പൗർണമി ജംഗ്ഷൻ തെങ്ങമം നടുവിലേമുറി, പാപ്പാടിക്കുന്ന് കൊല്ലായ്ക്കൽ , തെങ്ങമം പടിഞ്ഞാറ്, പൂന്തോട്ടം ഭാഗം, പൂമൂട്, കൈതയ്ക്കൽ, ചെറുകുന്നം, മാമ്മൂട്, തോട്ടുവ പടിഞ്ഞാറ്, നെഹ്‌റു തോട്ടുവ, തോട്ടുവ കിഴക്ക്, മൂന്നാറ്റുകര, തോട്ടുവ തൻകര എന്നീ കരകളിൽ നിന്ന് ഉച്ചയ്ക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഉരുണ്ട് തുടങ്ങുന്ന കെട്ടുകാഴ്ചകൾ ഉത്സവ പ്രേമികൾക്ക് ആവേശമാകും. ആറ് മണിയോടെ ക്ഷേത്രത്തിലെത്തുന്ന കെട്ടുരുപ്പടികൾ ക്രമപ്രകാരം കളിപ്പിച്ച് ക്ഷേത്ര മൈതാനിയിൽ അണി നിരത്തും. രാത്രി 8 ന് ആറാട്ട് എഴുന്നള്ളത്ത്, 9 ന് ആറാട്ട് തിരിച്ചു വരവ്, 9.30 ന് കൊടിയിറക്ക്,10 ന് ഗാനമേള, പുലർച്ചെ 3.30 ന് ആകാശ വിസ്മയ കാഴ്ച്ച.