udf

അടൂർ : യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കേരളാ കോൺഗ്രസ്‌ സംസ്ഥാന വൈസ് ചെയർമാൻ പ്രൊഫ.ഡി.കെ.ജോണും നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധുവും ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എസ്‌.ശിവകുമാർ അദ്ധ്യക്ഷനായിരുന്നു. തേരകത്തു മണി, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ജോർജ് വർഗീസ് കൊപ്പാറ, ഷൈജു ഇസ്മയിൽ, ഏഴംകുളം അജു, ബിജു വർഗീസ്, എസ്‌.ബിനു, എം.ജി.കണ്ണൻ, ബിനു എസ്‌.ചക്കാലയിൽ, ബിജിലി ജോസഫ്, ഡി.എൻ.തൃദീപ്, നൗഷാദ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.