thomas

പത്തനംതിട്ട : പാർലമെൻറ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്ക് ഇന്നലെ പൂഞ്ഞാർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ എട്ടിന് ഇളംകാട് ബസ് സ്റ്റാൻഡ് മൈതാനത്ത് സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. എം.എസ്.മണിയൻ അദ്ധ്യക്ഷനായി. ഏന്തയാർ, കൂട്ടിക്കൽ, താളുങ്കൽ, പറത്താനം, പാറയമ്പലം, പാലയ്ക്കത്തടം, കൊടുകപ്പലം, മുണ്ടക്കയം പുത്തൻച്ചന്ത, കണ്ണിമല, പുലിക്കുന്ന്, താന്നിക്ക പതാൽ പ്ലാക്കപ്പടി, വണ്ടൻപതാൽ,പാക്കാനം, പുഞ്ചവയൽ, 504 കോളനി, കുഴിമാവ്, കോരുത്തോട്, മടുക്ക, കൊമ്പുകുത്തി എന്നിവിടങ്ങളിലെ പര്യടനശേഷം പനക്കച്ചിറയിൽ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് വൻ വരവേൽപ്പ് ലഭിച്ചു. പുസ്തകങ്ങളും പൂമാലകളും കൊന്നപ്പൂക്കളും ഏലക്കാ മാലയും റോസാ പൂക്കളും നല്കിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളിൽ ചിറ്റയം ഗോപകുമാർ, കെ.ജെ തോമസ്, ഷമീം അഹമ്മദ്, കെ.രാജേഷ്, തങ്കമ്മ ജോർജുകുട്ടി, പി.കെ.സണ്ണി, പി.എസ്.സജിമോൻ, എം.ജി.രാജു, പി.കെ.പ്രദീപ്, സി.വി.അനിൽകുമാർ, പി.എസ്.സുരേന്ദ്രൻ, റജീനാ റഫീഖ്, പി.കെ.സുധീർ, വി.എൻ.പീതാംബരൻ, പി.ആർ.അനുപമ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് , ശുഭേഷ് സുധാകരൻ, ടി.കെ.ശിവൻ, വിനീത് പനമൂട്ടിൽ, ചാർലി കോശി എന്നിവർ സംസാരിച്ചു.