ചെങ്ങന്നൂർ: വീട്ടിലെ പോർച്ചിൽ നിന്ന് സ്‌കൂട്ടർ കവർന്നു. തിട്ടമേൽ അശ്വതിയിൽ ഷാജി വേഴാംപറമ്പിലിന്റെ സ്കട്ടറാണ് നഷ്ടമായത്. തിങ്കളാഴ്ച വെളുപ്പിനെയാണ് സംഭവം. സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് ബൈക്ക്മോഷ്ടിച്ചെങ്കിലും ലോക്ക് പൊളിക്കാൻ സാധിക്കാത്തതിനാൽ വഴിയിൽ ഉപേക്ഷിച്ചു ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.