anil9

പത്തനംതിട്ട : എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി പ്രചാരണം ശക്തമാക്കി. ബൂത്തുതല പ്രവർത്തനത്തിലും പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അട്ടച്ചാക്കൽ മണിയൻപറ കോളനി സന്ദർശിച്ചു. ബി.ജെ.പിയുടെ മുൻ സ്ഥാനാർത്ഥി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തി. കോന്നി കുളത്തുങ്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി അനിൽ കെ.ആന്റണി സന്ദർശിച്ചു. പുരോഹിതന്മാരുമായും ഇടവക വിശ്വാസികളുമായും സംവദിച്ചു. കോന്നി താഴം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കോർ എപ്പിസ്‌കോപ്പ കെ.ടി.മത്തായി കൊച്ചുമുറിയിലിനെ സന്ദർശിച്ചു. വലഞ്ചുഴി ക്ഷേത്രത്തിലെ മീനഭരണിയുടെ ഭാഗമായി നടക്കുന്ന പടയണിയുടെ മുന്നൊരുക്കങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചു.