sammelanm
പുല്ലാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിച്ച പ്രഥമാധ്യാപകർക്ക് എച്ച്.എം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും റിട്ട.ഡയറ്റ് പ്രിൻസിപ്പലുമായ ഡോ.ആർ.വിജയമോഹനൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പുല്ലാട് വിദ്യാഭ്യാസ ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന പ്രഥമാദ്ധ്യാപകർക്ക് ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും റിട്ട.ഡയറ്റ് പ്രിൻസിപ്പലുമായ ഡോ.ആർ.വിജയമോഹനൻ ഉദ്ഘാടനം ചെയ്തു. പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സജീവ് സി.വി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ മുഹമ്മദ് റാഫി,എച്ച്.എം.ഫോറം കൺവീനർ വിജയകുമാർ.കെ, ജോ.കൺവീനർ തോമസ് മാത്യു എന്നിവർ സംസാരിച്ചു.