
മാലക്കര: വീടിനു മുന്നിൽ നിൽക്കവേ ഇരുചക്ര വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അദ്ധ്യാപിക മരിച്ചു. മാലക്കര ആനിക്കമണ്ണിൽ ശ്രീരാഗത്തിൽ സുലോചന ദേവി (73) യാണ് മരിച്ചത്. സെപ്തംബറിലായിരുന്നു അപകടം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടു വളപ്പിൽ. ഭർത്താവ്: ഗോപിനാഥൻ നായർ. മക്കൾ: സ്മിത പ്രമോദ് (അദ്ധ്യാപിക), ശ്രീജിത്ത് ഗോപിനാഥ് (ബാംഗ്ലൂർ, ടി. സി. എസ്.). മരുമക്കൾ. അഡ്വ. പ്രമോദ് എം, സബിത ശ്രീജിത്ത് (ബാംഗ്ലൂർ)