08-nda-ranni-area

റാന്നി : എൻ.ഡി.എ പെരുനാട് ഏരിയ കൺവെൻഷൻ ബി.ജെ.പി പെരുനാട് ഏരിയ പ്രസിഡന്റ് വിനോദ് എം .എസിന്റെ അദ്ധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ഉദ്ഘാടനംചെയ്തു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.വി.അനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അരുൺ അനിരുദ്ധൻ, സാനു മാമ്പാറ, ഡോളി കെ ജോൺ, വസന്ത സുരേഷ്, സോമസുന്ദരൻ പിള്ള, അജിതാ റാണി, ശ്യാരി ടി എസ്, ശ്രീജന, അനിതാ സുനിൽ എന്നിവർ പ്രസംഗിച്ചു.