
മെഴുവേലി: എൻ.ഡി.എ മെഴുവേലി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജു വി.ആർ.അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജി.വിദ്യാധിരാജൻ, പ്രൊഫഷനൽ സെൽ സംസ്ഥാന കോ കൺവീനർ ശബരിനാഥ്, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ, അജി, രഘുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.