 
മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല ഭക്തിനിർഭരമായി . നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.രാവിലെ 8.30 ന് ക്ഷേത്രത്തിനു മുമ്പിൽ തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് ശ്രീകോവിൽ നിന്ന് കത്തിച്ച ദീപം പകർന്നു. പണ്ടാര അടുപ്പിലെ തീയിൽ നിന്ന് ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നു. പൊങ്കാല തിളച്ചു തൂകിയതോടെ നിവേദ്യം തുടങ്ങി.ക്ഷേത്രം തന്ത്രിയുടെ പ്രതിനിധി അഭിജിത്ത് കൃഷ്ണന്റെയും മേൽശാന്തി തെന്നശേരിൽ ഇല്ലത്ത് വിപിൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. അന്നദാനവും ഉണ്ടായിരുന്നു. പടയണിയുടെ മൂന്നാം ദിവസമായ ഇന്നലെ ഗണപതിക്കോലം കളത്തിലെത്തി. ഇന്ന് പഞ്ചകോലം എത്തും. രാവിലെ 5 30 ന് നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷ:പൂജ, ഉച്ചപൂജ ,8.30ന് ദേവിഭാഗവത പാരായണം, വൈകിട്ട് 6. 45ന് ദീപാരാധന,7ന് തിരുവാതിരകളി, 8ന് സംഗീതാർച്ചന, 9.30ന് പടയണി