vote

പത്തനംതിട്ട : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി കോട്ടയം കൈതകര പട്ടികവർഗ കോളനിയിൽ സംഘടിപ്പിക്കുന്ന സ്വീപ് ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തിരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ്.പ്രേം കൃഷ്ണൻ നിർവഹിക്കും. പന്തളം എൻ.എസ്.എസ് കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്, എൻ.എസ്.എസ്, ഐ.ക്യൂ.എസി എന്നിവരുടെ നേതൃത്വത്തിലാണ് കോന്നി മണ്ഡലത്തിലെ സ്വീപ് ബോധവൽക്കരണ പരിപാടി നടത്തുന്നത്. കോന്നി എ.ആർ.ഒ ടി.വിനോദ് രാജ്, ഇ.ആർ.ഒ കെ.എസ്.നസിയ , കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എം.ജി.സനൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.