കോഴഞ്ചേരി: പാമ്പാടിമൺ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ അഷ്ടമംഗല ദേവ പ്രശ്‌നം 12 ന് രാവിലെ 8 ന് നടക്കും. തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് രാഗേഷ് ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും, ജ്യോതിഷ പണ്ഡിതൻ രാവുണ്ണി പണിക്കർ കൂറ്റനാട്, ജ്യോതിഷൻ രവിക്കുട്ടൻ നായർ എന്നിവരുടെ കാർമ്മികത്വത്തിൽ ദേവപ്രശ്‌നവും നടക്കുമെന്ന് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സെക്രട്ടറി രാധാകൃഷ്ണൻ നായർ തഴയിൽ എന്നിവർ അറിയിച്ചു.