ഏനാത്ത്: കടിക കുന്നത്തുമല കർണ്ണ ക്ഷേത്രത്തിലെ ഉത്സവം 13, 14 തീയതികളിൽ നടക്കും. 13ന് രാവിലെ 5ന് നടതുറക്കൽ, 5.30 ന് അഭിഷേകം, 7.30ന് ഭാഗവത പാരായണം, 8ന് പറയിടീൽ, വൈകിട്ട് 6.30ന് ദീപാരാധന, സന്ധ്യാസേവ, രാത്രി 8ന് കരോക്കെ ഗാനമേള. 14ന് രാവിലെ 6ന് അഷ്ടദ്രവ്യഗണപതിഹോമം, 6.30ന് ദേവസ്വം പൊങ്കാല, 9ന് കലശപൂജ, 11.30ന് കാവിൽ നൂറും പാലും, വൈകിട്ട് 5ന് മലനടയിൽ പൂജ, 7.30ന് കൈകൊട്ടിക്കളി, 8.30ന് മെഗാ ഫോക്ക് ഷോ പച്ചോലച്ചന്തം, 12ന് മലയക്ഷിയമ്മയ്ക്ക് വലിയഗുരുതി.