അടൂർ: ബി.ജെ.പി അടൂർ മണ്ഡലം ഏറത്ത് 183-ാം (മുരുകൻകുന്ന് ) ബൂത്ത് കൺവെൻഷൻ നടന്നു. മറ്റ് പാർട്ടികളിൽ നിന്ന് വന്നവരെ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ് സ്വീകരിച്ചു . ഏറത്ത് ഏരിയ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി പ്രദീപ്‌വയല,എസ്.സി മോർച്ച ജില്ലാ സെക്രട്ടറി സുഭാഷ്, ബൂത്ത്‌ പ്രസിഡന്റ്‌ സാം കുട്ടി എന്നിവർ സംസാരിച്ചു