11-sob-mahi-abraham
മഹി ഏബ്രഹാം

തിരുവല്ല: തലവടി വടക്കേപ്രത്ത് മഹി ഏബ്രഹാം (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തിരുവല്ല ബി ടെക് ടൗൺസ്റ്റാർ അപ്പാർട്ട്‌മെന്റിലെ ശുശ്രൂഷയ്ക്കും 11ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ തിരുവല്ല ടൗൺ പാരീഷിലെ ശുശ്രൂഷയ്ക്കും ശേഷം കുറ്റപ്പുഴയിലുള്ള ഇടവകയിലെ സെമിത്തേരിയിൽ. കുമ്പളാംപൊയ്ക തലച്ചിറ പൊയ്യാനിൽ തേവർവേലിൽ കുടുംബാംഗമാണ്. ഭർത്താവ് : ഏബ്രഹാം മാത്യു. മക്കൾ: മാത്യു ഏബ്രഹാം (ചെന്നൈ), ജോർജ്ജ് ഏബ്രഹാം (ദുബായ്). മരുമക്കൾ: ഡോ. ലിജിൻ (ചിറമുഖത്ത്), കവിത (കുറ്റിക്കൽപീടികയിൽ)