11-archery-camp

കോഴഞ്ചേരി: ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാദമിയും ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയും സംയുക്തമായി കോഴഞ്ചേരി മാർത്തോമ സീനിയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സൗജന്യ അവധിക്കാല ആർച്ചറി ക്യാമ്പ് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റ് എം.എം.കിഷോർ അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ ട്രഷറർ ബിനു സക്കറിയ മുഖ്യാതിഥിയായി. അസിസ്റ്റന്റ് കോച്ചുമാരായ അജയ് പഴംപള്ളി, അഭിരാമി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധപ്പെടുക. ഫോൺ : 9809921065.