nda-kuttoor

പത്തനംതിട്ട: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ദർശനത്തിനുശേഷം തിരുവല്ലയിലെ കുറ്റൂരിൽ നിന്നാണ് എൻ.ഡി​.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണി ഇന്നലെ പ്രചാരണം ആരംഭിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. തിരുവല്ല മണ്ഡലം പ്രസിഡന്റ് മുരുകേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് ഡോ.എ.വി ആനന്ദരാജ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് മേഖല പ്രസിഡന്റ് രാജു തിരുവല്ല, എൽ.ജെ.പി.ആർ ജില്ല പ്രസിഡന്റ് രാജേഷ് കുമാർ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ്, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം മണി എസ്.തിരുവല്ല, ബി.ജെ.പി സ്‌പോർട്‌സ് സെൽ സംസ്ഥാന കോ-കൺവീനർ വിനോദ് തിരുമൂലപുരം എന്നിവർ പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളിലെ സ്വീകരണത്തിനുശേഷം പര്യടനം ഇടിഞ്ഞില്ലത്ത് സമാപിച്ചു.