
പത്തനംതിട്ട : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് ആറന്മുള മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം നടത്തി. ഇന്നലെ രാവിലെ കുമ്പഴ മൈലാടുംപാറയിൽ നിന്നാരംഭിച്ച പര്യടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോൻ കെങ്കിരേത്ത് അദ്ധ്യഷത വഹിച്ചു. നാരങ്ങാനം, ഇലന്തൂർ, ചെന്നീർക്കര, കുളനട, ഓമല്ലൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി പര്യടനം ഊന്നുകല്ലിൽ സമാപിച്ചു. സ്ത്രീകളും കൊച്ചുകുട്ടികളുമടക്കം സ്ഥാനാർത്ഥിയെ പൂക്കളും പൂമാലകളും പുസ്തകങ്ങളും നൽകി സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ ചിറ്റയം ഗോപകുമാർ, രാജു ഏബ്രഹാം, എ.പത്മകുമാർ, അഡ്വ.ഓമല്ലൂർ ശങ്കരൻ, കെ.സി രാജഗോപാലൻ, ആർ.അജയകുമാർ, എം.വി.സഞ്ജു, പി.കെ.ജേക്കബ്, വർഗീസ് മുളയ്ക്കൽ, നൂർ മഹൽ, രാജു കട കരപള്ളി, കെ.ഐ.ജോസഫ്, മാത്യു മരോട്ടി മുട്ടിൽ, കുര്യൻ മടക്കൽ, മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, അഡ്വ.എൻ.രാജീവ് എന്നിവർ പ്രസംഗിച്ചു.