cgnr
കടതിണ്ണയിൽ അജ്ഞാതൻ മരിച്ച നിലയിൽ

ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷന് സമീപം ഷൈനി ഏബ്രഹം റോഡിൽ ഡാണാംപടിയ്ക്കൽ ബിൽഡിംഗിന് സമീപത്തെ കെട്ടിടത്തിന്റെ തിണ്ണയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ് തോന്നിക്കും. നേരത്തെ ഇയാൾ കന്നഡയാണ് സംസാരിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.