d

തണ്ണിത്തോട് : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് തണ്ണിത്തോട് മേഖലയിൽ ഉജ്വല സ്വീകരണം. ചിറ്റാർ ജംഗ്ഷനിൽ ചുട്ടുപൊള്ളുന്ന വെയിലത്തും സ്ഥാനാർത്ഥി​യെ പ്രകടനമായി പ്രവർത്തകർ സ്വീകരിച്ചു.

കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയുടെ ഭവനാങ്കണത്തിൽ വീട്ടുമുറ്റം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.

ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, അഡ്വ.വർഗീസ് മാമൻ, അനീഷ് വരിക്കണ്ണാമല , ജോർജ് കുന്നപ്പുഴ, സുനിൽ കുമാർ പുല്ലാട്, അഡ്വ.സി.കെ.ശശി, ജി.രഘുനാഥ്, കെ.ശിവപ്രസാദ്, വി.ആർ.മണിക്കുട്ടൻ നായർ, ജോൺസൺ ആഴക്കാട്ടിൽ തുടങ്ങി​യവർ പ്രസംഗിച്ചു.