തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയും ഗരുഡവാഹനം എഴുന്നള്ളത്തും ഇന്ന് നടക്കും. വൈകിട്ട് 6ന് മേളം, 6.30ന് അലങ്കാര ദീപാരാധനയ്ക്ക് ശേഷം ഗാനാഞ്ജലി
8ന് ക്ഷേത്രംതന്ത്രി രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ പള്ളിവേട്ട എഴുന്നള്ളത്ത്. . 8.30ന് ഭഗവാനെ ഗരുഡവാഹനത്തിൽ എഴുന്നള്ളിക്കും. 9.15ന് സേവ തുടർന്ന് ആകാശവർണ്ണക്കാഴ്ച. അകത്തെഴുന്നള്ളത്തിന് ശേഷം പള്ളിക്കുറിപ്പോടെ ചടങ്ങുകൾ പൂർത്തിയാക്കും.12ന് രാവിലെ 10ന് കൊടിയിറക്ക്. ശേഷം കരുനാട്ടുകാവ് ബ്രാഹ്‌മണ സമൂഹത്തിന്റെ ആദ്യപറ സ്വീകരിച്ചശേഷം ആറാട്ട് പുറപ്പാട്. ആറാട്ടിനുശേഷം ക്ഷേത്ര മൈതാനിയിൽ വലിയ കാണിക്ക. ഉച്ചയ്ക്ക് 12.30ന് അകത്തെഴുന്നള്ളത്ത്. ആറാട്ട് കലശാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയോടെ ഉത്സവം സമാപിക്കും. ഉച്ചയ്ക്ക് 12.45ന് ആറാട്ട് സദ്യ. ചടങ്ങുകൾക്ക് ഇസ്‌കോൺ പ്രസിഡന്റ്‌ ഡോ.ജഗത് സാക്ഷിദാസ്, സെക്രട്ടറി പേശല ഗോപാൽദാസ്, കരുനാട്ടുകാവ് ബ്രാഹ്‌മണ സമൂഹം പ്രസിഡന്റ്‌ രാജഗോപാൽ, സെക്രട്ടറി ശിവകുമാർ ചൊക്കംമഠം എന്നിവർ നേതൃത്വം നൽകും.