തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടക്കുന്ന നാൽപ്പതാമത് അഖിലഭാരതീയ ഭാഗവത മഹാസത്രം ഇന്ന് സമർപ്പിക്കും. വൈകിട്ട് നടക്കുന്ന സമർപ്പണ സഭയിൽ ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ സമർപ്പണ കർമ്മം നിർവഹിക്കും.