
പത്തനംതിട്ട: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ഐഡി കാർഡ് വിതരണവും സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ അനുസ്മരണവും നടത്തി. പത്തനംതിട്ട മേഖലാ പ്രസിഡന്റ് അനീഷ് അനിൽ ബ്രദേഴ്‌സ്‌ന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റി അംഗം മുരളി ബ്ലയ്‌സ് ഐഡി കാർഡ് വിതരണം ഉദ്ഘാടനംചെയ്തു. ഷിബു ചോയിസ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. മനോജ് ഗീതം, പ്രകാശ് നെപ്ട്യൂൺ, പ്രസാദ് ക്ലിക്ക് , ബിജു, മനു പെരുനാട്, ബീമോൻ, മനോഹരൻ, കൃഷ്ണകുമാർ, മനു എന്നിവർ സംസാരിച്ചു.