
പത്തനംതിട്ട : നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് പത്തനംതിട്ട, ആലപ്പുഴ റീജിയണൽ കോൺഫറൻസ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ് ജി ഉദ്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മാത്തൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ സമ്മാനദാനം നിർവഹിച്ചു. സജികുമാർ കോന്നി, അനിൽകുമാർ കൂടൽ, ശ്രീവിദ്യ സുഭാഷ്, സുമ രവി, മണിലാൽ, സുമതിയമ്മ,ജോമോൻ, രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.