football

ചെങ്ങന്നൂർ: ജെ.സി.ഐയുടെ വൺ ലോക്കൽ ഓർഗനൈസേഷൻ സസ്റൈനബിൾ പ്രൊജക്റ്റിന്റെ ഭാഗമായി ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. ആലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ.മുരളീധരൻ പിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ്‌ ദിൽജിത്ത് പ്ലാപള്ളി അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത്‌ അംഗം ഹേമലത മോഹൻ മുഖ്യ സന്ദേശം നൽകി. പി.ആർ രതീഷ് , ജെയു പ്രകാശ്, ഷാജി ജോൺ പട്ടന്താനം, സുദേഷ് പ്രീമിയർ, നിഖിൽ കോശി, വിനു വിജയൻ, ഡോ. ആകർഷ്, റെനിക്സ്, സതീഷ്മോൻ, ബിബിൻ സി ജോർജ് സ്കൂൾ ഹെഡ്മിസ്ട്രസ് അനു സൂസൻ വർഗീസ്, റെജി സി ആർ എന്നിവർ സംസാരിച്ചു.