1
എഴുമറ്റൂർ പനമറ്റത്തു കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ വിഷു പടയണി മഹോത്സത്തിന് പടയണിയരങ്ങുണർത്തി കളത്തിലെത്തിയ ഗണപതിക്കോലം.

മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ വിഷുപടയണിയുടെ നാലാം ദിവസമായ ഇന്നലെ അഞ്ചു കോലങ്ങൾ കളത്തിലാടി. ക്ഷേത്രങ്ങളിൽ ക്ഷേത്ര ബിംബത്തിൽ പ്രത്യേകിച്ച് ശവസ്പർശമോ , മൃഗസ്പർശമോ, രക്ത സ്പർശമോ ഏറ്റാൽ അതീവ അശുദ്ധി കൽപ്പിക്കുന്നു. ഇത്തരം അശുദ്ധിക്ക് ഏതൊരു കലാശത്തിനും മേലായ പഞ്ചഗവ്യ കലശമാണ് ക്ഷേത്ര ആചാരത്തിൽ വിധിച്ചിരിക്കുന്നത്. ബിംബശുദ്ധിക്ക് പഞ്ചഗവ്യ അളവുകളുടെ അനുപാത്രക്രമം തിരുമാനിച്ച് നടത്തുമ്പോൾ പഞ്ചകോലങ്ങളുടെ അവതരണക്രമം കൊണ്ട് ദേവശുദ്ധിയും, ചൈതന്യവും വർദ്ധിക്കുന്നു. ഒറ്റയൊറ്റയായി കളത്തിലാടുന്ന പഞ്ച കോലങ്ങൾ വർഷത്തിൽ ഒരിക്കൽ ഒരു തവണ മാത്രം കടന്നു വരുന്ന കാവൽ ദേവതയും രക്ഷകനുമാണ് മാടൻ എന്നതാണ് ചരിത്രം. കാലപ്രമാണങ്ങളെ മേളക്കൂട്ടിലൊതുക്കി പാട്ടുതാളത്തിലെ ചുവടുകൊണ്ട് കളത്തിലാടി ആവാഹിച്ച് കളമൊഴിയുമ്പോൾ നാടിന് പഴമയുടെ തിരുശേഷിപ്പുകൾ വിണ്ടെടുക്കുന്ന സംതൃപ്തിയും ചാരിതാർത്ഥ്യവുമെകിയാാണ് പഞ്ചകോലങ്ങൾ കളമൊഴിഞ്ഞത്. ഇന്ന് അടവി. നടക്കും. രാവിലെ 5.30 മുതൽ നിർമ്മാല്യ ദർശനം, ഗണപതിഹോമം, ഉഷ:പൂജ, ഉച്ചപൂജ, 8.30 ന് നാരായണീയ പാരായണം,വൈകിട്ട് 5.30 ന് കരിക്കടി, അടവിക്കു പുറപ്പാട്, അടവിപുഴുക്ക് 6.30 ന് ദിപാരാധന, 6.45 ന് സൂപ്പർഹിറ്റ് ഗാനമേള, 9.30 ന് പടയണി ചടങ്ങുകൾ, പുലർച്ചെ 5.30 ന് അടവി എന്നിവ നടക്കും.