1
കൊറ്റനാട് പ്രണമലക്കാവ് ദേവീക്ഷേത്രത്തിൽ നടന്ന മീനകാർത്തിക പൊങ്കാല.

മല്ലപ്പള്ളി :കൊറ്റനാട് പ്രണമലക്കാവ് ദേവീക്ഷേത്രത്തിലെ മീനക്കാർത്തിക പൊങ്കാല ഭക്തിനിർഭരമായി . ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ പൂജകളും, കാർത്തികവിളക്കും, പാലേ മൂർത്തിക്കാവിൽ ഗുരുതിയും നടന്നു. മേൽശാന്തി അറവിക്കുളത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.