മുണ്ടിയപ്പള്ളി: മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ. ഇടവകയുടെ കൺവെൻഷൻ 12, 13, 14 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9 വരെ ദേവാലയത്തിൽ നടക്കും. സോളാർ പ്രോജക്ട് സമർപ്പണം 12ന് വൈകിട്ട് 6 ന് സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷൻ ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഡോ. ബഞ്ചമിൻ ജോർജ് (കോട്ടയം), റവ. സഖറിയ (കല്ലിശേരി), ബ്രദർ ജോർജ് ചെറിയാൻ (നവജീവോദയം) എന്നിവർ മുഖ്യസന്ദേശം നൽകും.