തിരുവല്ല: ഡോ. ടി.എം. തോമസ് ഐസക്കിന്റെ 55-ാം പുസ്തകം 'വർത്തമാനങ്ങൾ' ഇന്ന് ഉച്ചയ്ക്ക് 3ന് ഡോ. ഗീവറുഗീസ് മാർ കുറിലോസ് മെത്രാപ്പോലിത്ത പ്രകാശനം ചെയ്യും. തിരുവല്ല ഹോട്ടൽ അശോക ഇന്റർനാഷണലിൽ നടക്കുന്ന ചടങ്ങിൽ മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.മനോജ് കെ. പുതിയവിള എഡിറ്റ് ചെയ്ത പുസ്തകം ചിന്ത പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിക്കുന്നത്.